തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എഎല്‍ വിജയ് ഒരുക്കുന്ന തലൈവി ചിത്രത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബോളിവുഡിന്‍റെ താരറാണി കങ്കണ റണാവത്താണ് ജയലളിതയായി വേഷമിടുന്നത്. താരം തന്‍റെ പിറന്നാള്‍ ദിനത്തിലാണ് ജയലളിതയായി തിരശ്ശീലയില്‍ എത്തുമെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
തലൈവിയില്‍ അരവിന്ദ് സ്വാമി എംജിആര്‍ - അരവിന്ദ് സ്വാമി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എഎല്‍ വിജയ് ഒരുക്കുന്ന തലൈവിയിലാണ് അരവിന്ദ് സ്വാമി എംജിആറായി വേഷമിടുന്നത്
![തലൈവിയില്‍ അരവിന്ദ് സ്വാമി എംജിആര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4665846-349-4665846-1570402549716.jpg)
പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തി മറ്റൊരു വാര്‍ത്തകൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ എംജിആറായി എത്തുന്നത് തൊണ്ണൂറുകളിലെ റൊമാന്‍റിക് ഹീറോ അരവിന്ദ് സ്വാമിയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ഹിന്ദിയില്‍ 'ജയ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് തലൈവി നിര്‍മിക്കുന്നത്. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജിവി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷായാണ്. ചിത്രത്തിനായി കങ്കണ ഭരതനാട്യം പഠിക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്ലാസിക്കൽ കലകളോട് താൽപ്പര്യം ഉണ്ടായിരുന്ന ജയലളിത സേക്രഡ് ഹാർട്ട് മട്രിക്കുലേഷൻ സ്‌കൂളിൽ പഠിക്കുന്നതിനൊപ്പം ഭരതനാട്യത്തിൽ പരിശീലനം നേടിയിരുന്നു.