കിടിലൻ ആക്ഷൻ രംഗങ്ങളുമായി അരുണ്‍ വിജയിയുടെ മാഫിയ; വീഡിയോ ഗാനം പുറത്തിറക്കി - presanna
കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'മാഫിയ ചാപ്റ്റര്‍ 1'ൽ അരുൺ വിജയിയും പ്രിയ ഭവാനി ശങ്കരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
മാഫിയ ചാപ്റ്റര്‍ 1
ധ്രുവങ്ങൾ പതിനാറിന്‍റെ സംവിധായകൻ കാർത്തിക് നരേന്‍റെ പുതിയ ചിത്രമാണ് 'മാഫിയ ചാപ്റ്റര്‍ 1'. അരുണ്‍ വിജയ് നായകായെത്തുന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. വിവേകിന്‍റെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു. സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിലെ വീഡിയോ ഗാനം തയ്യാറാക്കിയിരിക്കുന്നത്.