അരുൺ വിജയ് ചിത്രം 'തട'ത്തിന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ആദിത്യ റോയ് കപൂറാണ് ബോളിവുഡ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർധൻ കേട്‌കർ ചിത്രം സംവിധാനം ചെയ്യുന്നു.
ടി-സീരീസിന്‍റെ ബാനറിൽ ഭൂഷണ്‍ കുമാറും സിനി 1 സ്റ്റുഡിയോസിന്‍റെ ബാനറിൽ മുറാദ് ഖേതാനിയുമാണ് ചിത്രം നിർമിക്കുന്നത്.
വളരെ ത്രില്ലിങ്ങായുള്ള തിരക്കഥയും അവതരണവുമാണ് തടം എന്ന ചിത്രത്തിന്‍റേതെന്നും, തമിഴ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഒരുക്കുന്നതിൽ വളരെ ആകാംക്ഷയിലാണെന്നും നിർമാതാക്കൾ അറിയിച്ചു.
സിനിമയിൽ വളരെ വ്യത്യസ്‌തമായ ഇരട്ടവേഷത്തിലാണ് ആദിത്യ റോയ് എത്തുന്നത്. ബോളിവുഡ് ചിത്രത്തിന്‍റെ ടൈറ്റിൽ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Also Read: ഹൈദരാബാദിനോട് വിട..ഇനി ചെന്നൈയിലേക്ക്; വിശാലിനൊപ്പം ബാബുരാജ്
2019ലാണ് മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ തമിഴ് ചിത്രം തടം റിലീസ് ചെയ്യുന്നത്. അരുൺ വിജയ് നായകനായ ത്രില്ലർ ചിത്രത്തിൽ റ്റാന്യ ഹോപ്, വിദ്യ പ്രദീപ്, സ്മൃതി വെങ്കട്ട് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തമിഴ് ചിത്രം പിന്നീട് തെലുങ്കിൽ റീമേക്ക് ചെയ്‌തിരുന്നു. റെഡ് എന്ന ടൈറ്റിലിൽ പുറത്തിറങ്ങിയ ചിത്രത്തിൽ റാം പൊത്തിനേനിയായിരുന്നു നായകൻ.