ലെനയുടെ വേറിട്ട ഗെറ്റപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ഫസ്റ്റ് ലുക്കിന് ശേഷം ആർട്ടിക്കിൾ 21ന്‍റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കി. കാൾ മാർക്സിന്‍റെ ഫോട്ടോയുടെയും ചെഗ്വേരയുടെ വാക്കുകളുടെയും പശ്ചാത്തലത്തിൽ നിൽക്കുന്ന അജു വർഗീസിനെയാണ് സെക്കന്‍റ് ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നടി ലെനക്കൊപ്പം അജു വർഗീസ്, ജോജു ജോർജ്, ബിനീഷ് കോടിയേരി, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്യുന്നത് ലെനിൻ ബാലകൃഷ്ണനാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
ലെനക്ക് ശേഷം അജു; 'ആർട്ടിക്കിൾ 21' സെക്കന്‍റ് ലുക്ക് എത്തി - lenin balakrishnan
ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 21ൽ ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു

ലെനക്ക് ശേഷം അജു
ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈയ്യില്‍ മദ്യകുപ്പിയുമായി ഇരിക്കുന്ന ലെനയുടെ പുതിയ മേക്കോവറിലുള്ള ആദ്യ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അഷ്‌കറാണ്. സന്ദീപ് നന്ദകുമാർ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിനായി ഗോപിസുന്ദർ സംഗീതമൊരുക്കുന്നു.