കേരളം

kerala

ETV Bharat / sitara

'വിജയകുമാറിന്‍റെ മകളല്ലെന്ന് പറഞ്ഞിട്ടില്ല' ; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അര്‍ഥന ബിനു - arthana binu instagram video news

മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് അര്‍ഥന.

അർഥന ബിനു പുതിയ വാർത്ത  അർഥന ബിനു വിജയകുമാർ മകൾ വാർത്ത  വിജയകുമാർ നടൻ മകൾ വാർത്ത  മുദ്ദുഗൗ അർഥന വാർത്ത  online media fake news news  online media fake arthana binu news  arthana binu instagram video news  vijayakumar malayalam actor news
അർഥന ബിനു

By

Published : Jul 26, 2021, 8:16 PM IST

ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ യുവനടി അർഥന ബിനു. താൻ വിജയകുമാറിന്‍റെ മകൾ അല്ലെന്ന രീതിയിൽ വാർത്തകള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്നുവെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

സിനിമയിൽ സ്വന്തം കഴിവിലൂടെയും പ്രയത്‌നത്തിലൂടെയും വന്നതാണെന്നും അങ്ങനെ മുന്നോട്ട് പോകാനാണ് താൽപര്യമെന്നും നടി വ്യക്തമാക്കി.

വിജയകുമാറിന്‍റെ മകൾ എന്ന പേരിൽ അറിയപ്പെടാൻ താൽപ്പര്യപ്പെടുന്നില്ലെന്നും നടന്‍റെ മകളല്ല എന്ന തലക്കെട്ടിലുമാണ് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വന്നത്. ഈ രണ്ട് കാര്യങ്ങളും താൻ പറഞ്ഞിട്ടില്ലെന്നും അർഥന ബിനു പറഞ്ഞു.

ഈയിടെ അഭിമുഖത്തിൽ താൻ പറഞ്ഞതിനെ വളച്ചൊടിച്ച് പല മാധ്യമങ്ങളും അത് റീപോസ്റ്റ് ചെയ്യുന്ന പ്രവണത കണ്ടു. സിനിമാമേഖലയിൽ ഉള്ളവർ തന്നെ തനിക്ക് വന്ന പല അവസരങ്ങളും ഇല്ലാതാക്കിയ സംഭവങ്ങൾ ഉണ്ട്.

എന്നാൽ, അപ്പോഴും സ്വന്തം കഴിവിനെ വിശ്വസിച്ച് താൻ സിനിമാമോഹവുമായി മുന്നോട്ട് പോകുകയാണെന്നും മുദ്ദുഗൗ താരം വ്യക്തമാക്കി. തന്‍റെ ആദ്യചിത്രം മുദ്ദുഗൗ അല്ലെന്നും ഒരു തെലുങ്ക് സിനിമയിലാണ് താൻ ആദ്യം അഭിനയിച്ചതെന്നും നടി വീഡിയോയിൽ പറഞ്ഞു.

അർഥന ബിനുവിന്‍റെ ഇൻസ്റ്റഗ്രാം വീഡിയോ

'പല വാർത്തകളുടെ തലക്കെട്ടിലും ഞാൻ പറഞ്ഞതല്ല എഴുതിയിരിക്കുന്നത്. പലതിലും എന്‍റെ പേര് പോലും ശരിയല്ല. ചിലതിൽ അനിയത്തിയുടെ പേരായി പറയുന്നത് എൽസ എന്നാണ്. എന്നാല്‍ അവളുടെ യഥാര്‍ഥ പേര് മേഖൽ എൽസ എന്നാണ്. എന്‍റെ പേര് അർഥന ബിനു എന്നാണ്. അല്ലാതെ ബിനു എന്ന് മാത്രമല്ല.

വിജയകുമാറിന്‍റെ പേരിൽ അറിയപ്പെടാൻ താല്‍പര്യപ്പെടുന്നില്ലെന്നാണ് വാർത്തയുടെ തലക്കെട്ട്. അതിന്‍റെ അകത്ത് എഴുതിയിരിക്കുന്നത് ഞാൻ വിജയകുമാറിന്‍റെ മകൾ അല്ല എന്നാണ്.

ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്‍പര്യമില്ല എന്നാണ് മുമ്പ് അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, ഇതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ഇതിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

ഒരു തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അതിനുശേഷം മലയാളത്തില്‍ മുദ്ദുഗൗ ചെയ്‌തു. അതിനാൽ, മുദ്ദുഗൗ എന്‍റെ രണ്ടാമത്തെ ചിത്രമാണ്.

Also Read: സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്ത് ഐശ്വര്യ ലക്ഷ്‌മി; കാരണം തിരക്കി ആരാധകർ

ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണെന്ന് എനിക്കറിയില്ല. കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല. ഞാൻ എന്‍റെ അമ്മയുടെ വീട്ടുകാർക്കൊപ്പമാണ് താമസിക്കുന്നത്. യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നത്.

പക്ഷേ സിനിമാമേഖലയിൽ ഉള്ളവർ നമ്മുടെ ഓഫറുകൾ ഇല്ലാതാക്കുന്നതും അഭിമുഖീകരിച്ചിട്ടുള്ള ഒരാളാണ് ഞാൻ. എന്നിട്ടും ധൈര്യമായി നിൽക്കുന്നത് എന്‍റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്.

ABOUT THE AUTHOR

...view details