തെന്നിന്ത്യയുടെ ആക്ഷൻ കിംഗ് അർജുൻ സർജയും തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ആദ്യമായി ഒരുമിച്ച് സ്ക്രീനിലെത്തുന്നു. ഗീത ഗോവിന്ദം എന്ന സിനിമയുടെ സംവിധായകന് പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സര്‍ക്കാരു വാരി പാട്ടയിൽ മഹേഷ് ബാബു നായകനാകുമ്പോൾ അർജുൻ സർജ മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുമെന്നാണ് സൂചന.
അർജുൻ സർജയെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് അരവിന്ദ് സ്വാമിയെയും അനിൽ കപൂറിനെയും ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.