മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ തങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ്. താനൊരു അച്ഛനായ വിശേഷമാണ് മലയാള യുവനടന്മാരിൽ ശ്രദ്ധേയനായ അർജുൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "ഞങ്ങളുടെ രാജകുമാരി എത്തി. ഡാഡിയുടെ പെൺകുട്ടി, അമ്മയുടെ ലോകം," എന്ന് കുറിച്ച് കൊണ്ട് തങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അർജുൻ അശോകന്‍ പോസ്റ്റിൽ കുറിച്ചു.
ഞങ്ങളുടെ രാജകുമാരി എത്തി: സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ - arjun ashokan baby girl news
താനൊരു പെൺകുട്ടിയുടെ അച്ഛനായ സന്തോഷം അർജുൻ അശോകൻ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു
അർജുൻ അശോക് പങ്കുവെച്ച സന്തോഷം
2018 ഡിസംബറിലായിരുന്നു അർജുൻ അശോകനും എറണാകുളം സ്വദേശിനി നിഖിത ഗണേശും തമ്മിൽ വിവാഹിതരാവുന്നത്. ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ കൂടിയായ നിഖിതയും അർജുനും എട്ടു വർഷം പ്രണയത്തിലായിരുന്നു. പറവ, ജൂൺ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളസിനിമയിൽ അർജുൻ അശോകന്‍ ശ്രദ്ധേയനായത്.