കേരളം

kerala

ETV Bharat / sitara

അർജുൻ അശോകൻ- സംയുക്ത മേനോൻ ചിത്രം 'വൂൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്ത് - arjun ashok samyuktha menon film news

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനെയും സംയുക്ത മേനോനെയും കൂടാതെ ഷൈൻ ടോം ചാക്കോ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അർജുൻ അശോകൻ സംയുക്ത മേനോൻ വാർത്ത  വൂൾഫ് ടൈറ്റിൽ പോസ്റ്റർ വാർത്ത  വൂൾഫ് വാർത്ത  ഫഹദ് ഫാസിൽ പോസ്റ്റർ വാർത്ത  ഷാജി അസീസ് വാർത്ത  wolf title poster out news  arjun ashok samyuktha menon film news  shaji azeez director news
അർജുൻ അശോകൻ- സംയുക്ത മേനോൻ

By

Published : Nov 24, 2020, 4:05 PM IST

എറണാകുളം: അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'വൂൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം ഷൈൻ ടോം ചാക്കോ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജി. ആർ ഇന്ദുഗോപനാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. റെഡ് തീമിൽ ഒരുങ്ങുന്ന വൂൾഫ്, ഷാജി അസീസിന്‍റെ മൂന്നാമത്തെ ചിത്രം കൂടിയാണ്. ഇതിന് മുമ്പ്, ഷേക്സ്പിയർ എംഎ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ ചിത്രങ്ങളിൽ ഷാജി അസീസ് സംവിധായകനായി പ്രവർത്തിച്ചിരുന്നു. ജനപ്രിയ- ആക്ഷേപഹാസ്യ ടെലിവിഷൻ പരമ്പര എം80 മൂസയുടെയും സംവിധായകനായിരുന്നു.

ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 19നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വൂൾഫിന്‍റെ ചിത്രീകരണം.

ABOUT THE AUTHOR

...view details