Archana Suseelan wedding : മിനി സ്‌ക്രീന്‍ താരം അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതനായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വച്ചായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത താരം തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
തന്‍റെ ജീവിതത്തില്‍ പ്രവീണിനെ ലഭിച്ചതില്‍ താന്‍ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്‌നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അര്‍ച്ചന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
Archana Suseelan post about her wedding : 'പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേയ്‌ക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്‍റെ ലെഹംഗ രൂപകല്‍പന ചെയ്‌ത് തന്നതിന് അനു നോബിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.' -അര്‍ച്ചന കുറിച്ചു.
Celebrities wishes to Archana marriage : അര്‍ച്ചനയ്‌ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രംഗത്തെത്തി. 'അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ടവളേ, കണ്ണ് തട്ടാതെ ഇരിക്കട്ടെ.' എന്നാണ് അര്‍ച്ചനയുടെ പോസ്‌റ്റിന് താഴെ ആര്യ കുറിച്ചത്. നടന്‍ ദീപന്‍ മുരളി, വീണ നായര്‍, സാധിക സാധിക വേണുഗോപാല്‍ തുടങ്ങിയവരും താരത്തിന് വിവാഹാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
പ്രവീണ്‍ നായരുമായുള്ള പ്രണയം അര്‍ച്ചന നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അഭിനയം വിട്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു താരം. പ്രവീണുമൊത്തുള്ള ചിത്രങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെയ്‌ക്കാറുണ്ട്.
Archana Suseelan career : 'എന്‍റെ മാനസപുത്രി' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ വില്ലത്തി വേഷങ്ങള്‍ കൈകാര്യം ചെയ്‌ത് മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു അര്‍ച്ചന സുശീലന്‍. പിന്നീട് സീരിയലുകളില്‍ സജീവമായി മാറിയ അര്‍ച്ചന ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. ഇതോടെ അര്‍ച്ചനയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു. ഏറ്റവും ഒടുവിലായി 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലായിരുന്നു അര്‍ച്ചന അഭിനയിച്ചിരുന്നത്. എന്നാല്‍ സീരിയലില്‍ നിന്നും അര്‍ച്ചന പിന്‍മാറിയിരുന്നു. പിന്നീട് ആരാധകര്‍ അറിയുന്നത് അര്‍ച്ചനയുടെ വിവാഹ വാര്‍ത്തയാണ്.
Also Read :Vicky Kaushal Katrina Kaif wedding :വന്‍ സുരക്ഷയില്‍ വിക്കി കൗശല്‍ കത്രീന വിവാഹം; വൈറലായി വീഡിയോ