കേരളം

kerala

ETV Bharat / sitara

പുറച്ചി തലൈവർക്കായി അയാൾ മാജിക് പ്രയോഗിക്കുമ്പോൾ; മേക്കപ്പ് മാന് നന്ദി പറഞ്ഞ് അരവിന്ദ് സ്വാമി - jayalaitha bipoic news

തലൈവി ചിത്രത്തിന്‍റെ അവസാന ദിവസ ഷൂട്ടിങ്ങിൽ തനിക്ക് മേക്കപ്പിടുന്ന പ്രശസ്‌ത മേക്കപ്പ് മാൻ പട്ടണം റഷീദിനൊപ്പമുള്ള ചിത്രമാണ് അരവിന്ദ് സ്വാമി പങ്കുവെച്ചത്.

sitara  നടൻ അരവിന്ദ് സ്വാമി എംജിആർ വാർത്ത  പുറച്ചി തലൈവർ എംജിആർ അരവിന്ദ് സ്വാമി വാർത്ത  ജയലളിതയുടെ ജീവിതം സിനിമ വാർത്ത  അരവിന്ദ് സ്വാമി തലൈവി വാർത്ത  കങ്കണ തലൈവി വാർത്ത  അരവിന്ദ് സ്വാമി കങ്കണ റണൗട്ട് വാർത്ത  ദേശീയ അവാർഡ് ജേതാവ് മേക്കപ്പ് മാൻ പട്ടണം റഷീദ് വാർത്ത  മേക്കപ്പ് മാൻ പട്ടണം റഷീദ് അരവിന്ദ് സ്വാമി വാർത്ത  മേക്കപ്പ് മാന് നന്ദി പറഞ്ഞ് അരവിന്ദ് സ്വാമി യാത്ര  make up man mgr look news  make up man pattanam rasheed news  aravind swami thanks his make up man news  aravind swami pattanam rasheed news  pattanam rasheed national award winner news  jayalaitha bipoic news  kangana aravind swami news
മേക്കപ്പ് മാന് നന്ദി പറഞ്ഞ് അരവിന്ദ് സ്വാമി

By

Published : Dec 17, 2020, 9:21 AM IST

പുറച്ചി തലൈവരെ തന്നിലൂടെ പുനരാവിഷ്‌കരിക്കുമ്പോൾ, അദ്ദേഹവുമായി അങ്ങേയറ്റം സാമ്യം വരുത്താനുള്ള പട്ടണം റഷീദിന്‍റെ ശ്രമത്തെ അഭിനന്ദിക്കുകയാണ് നടൻ അരവിന്ദ് സ്വാമി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന തലൈവി ചിത്രത്തിൽ എംജിആറായി വേഷമിടുന്നത് തമിഴകത്തിന്‍റെ റൊമാന്‍റിക് ഹീറോ അരവിന്ദ് സ്വാമിയാണ്, ടൈറ്റിൽ റോളിൽ ബോളിവുഡിന്‍റെ കങ്കണ റണൗട്ടും.

പഴയ തമിഴ് സൂപ്പർസ്റ്റാറും മക്കൽ തിലകവുമായ എം‌ജി‌ആറായുള്ള നടന്‍റെ ലുക്ക്, മേക്കപ്പിലും ഹെയർ സ്റ്റൈലിലും വസ്ത്രരീതിയിലുമെല്ലാം തലൈവരുമായി അടുത്തു നിൽക്കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തിന്‍റെ അവസാനഭാഗത്തേക്ക് എത്തുമ്പോൾ, ദേശീയ അവാർഡ് ജേതാവ് കൂടിയായ മേക്കപ്പ് മാൻ പട്ടണം റഷീദ് തന്നെ എങ്ങനെ കഥാപാത്രത്തിന്‍റെ രൂപത്തെ പൂർണതയിൽ എത്തിക്കുന്നുവെന്നാണ് അരവിന്ദ് സ്വാമി വിശദീകരിക്കുന്നത്.

"പുറച്ചി തലൈവരുടെ സൗന്ദര്യത്തിന് അങ്ങേയറ്റം ചേർന്നു നിൽക്കുന്ന രീതിയിൽ ഈ സിനിമയിൽ അവസാനമായി തന്‍റെ മാജിക് കാണിക്കുകയാണ് - നന്ദി റാഷിദ് സർ.. ഷൂട്ടിന്‍റെ അവസാന ദിവസം," എന്നാണ് റോജ ഫെയിം ട്വിറ്ററിൽ കുറിച്ചത്. ഒപ്പം മേക്കപ്പിടുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

എംജിആറാണോ അരവിന്ദ് സ്വാമിയാണോയെന്ന് തിരിച്ചറിയാനാവാത്ത വിധം ആരാധകരെ അതിശയിപ്പിച്ച ലുക്ക് നൽകിയ മേക്കപ്പ് മാന്‍റെ കഴിവിനെ സിനിമയുടെ പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ അരവിന്ദ് സ്വാമി പ്രശംസിച്ചതും നന്ദി അറിയിച്ചതും ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകാണ്.

ABOUT THE AUTHOR

...view details