സൂപ്പർസ്റ്റാറിനൊപ്പമുള്ള തന്‍റെ കൊച്ചുരാജകുമാരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എർ.ആർ റഹ്‌മാന്‍റെ പോസ്റ്റ് വൈറലാവുകയാണ്. തന്‍റെ മകൾ ഖദീജയെ രജനികാന്ത് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് സംഗീതജ്ഞൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. "എന്‍റെ കൊച്ചു രാജകുമാരി തലൈവര്‍ക്കൊപ്പം" എന്ന കുറിപ്പും റഹ്‌മാൻ ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്‍റെ കൊച്ചു രാജകുമാരി തലൈവര്‍ക്കൊപ്പം: എർ.ആർ റഹ്‌മാൻ പങ്കുവെച്ച ഓർമ ചിത്രം - thalaiva old memory ar news
തന്‍റെ മകൾ ഖദീജയെ രജനികാന്ത് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം എർ.ആർ റഹ്‌മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകരും പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.
നീണ്ട വർഷത്തെ സിനിമാജീവിതത്തിലെ തന്‍റെ ഉറ്റസുഹൃത്തും സൂപ്പർതാരവുമായ രജനികാന്തുമായുള്ള സൗഹൃദം പുതുക്കുക കൂടിയായിരുന്നു റഹ്‌മാൻ ഓർമചിത്രത്തിലൂടെ. മുത്തു എന്ന ചിത്രത്തിൽ തുടങ്ങി പടയപ്പ, എന്തിരൻ, ശിവാജി തുടങ്ങി തലൈവരുടെ മിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളിലും ഓസ്‌കാർ പുരസ്‌കാര ജേതാവ് റഹ്‌മാനും ഭാഗമായിട്ടുണ്ട്.
സംഗീതജ്ഞന്‍റെ മകൾ എന്നതിന് പുറമെ, കഴിഞ്ഞ ഒക്‌ടോബറിൽ 'ഫരിഷ്‌തോം' എന്ന ഗാനത്തിന്‍റെ ഗായികയായും ഖദീജയെ ആരാധകർക്ക് പരിചിതമാണ്. മികച്ച പ്രതികരണം നേടിയ ഗാനത്തിന്‍റെ സംഗീതമൊരുക്കിയത് റഹ്‌മാൻ തന്നെയായിരുന്നു.