നടനായും സംവിധായകനായും തിളങ്ങുന്ന തെന്നിന്ത്യന്‍ താരമാണ് പാര്‍ഥിപന്‍. പാര്‍ഥിപന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് ഏറെ വ്യത്യസ്തമായി ഒരുക്കിയ ഒത്തസെരുപ്പ് എന്ന സിനിമ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്‌തിരുന്നു. ഒത്തസെരുപ്പിന് ശേഷം പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഇരവിന്‍ നിഴല്‍'. ഒറ്റ ഷോട്ടില്‍ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമക്കായി സംഗീതം ഒരുക്കുന്നത് സംഗീത മാന്ത്രികനായ സാക്ഷാന്‍ എ.ആര്‍ റഹ്മാനാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമക്കായി ഒന്നിക്കാന്‍ പോകുന്നത്. ഇരുപത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായെന്നാണ് എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു എന്ന വിശേഷം പങ്കുവെച്ചുകൊണ്ട് പാര്‍ഥിപന്‍ പറഞ്ഞത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ഥിപന്‍ സിനിമയ്‌ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു - parthiban new film
ഇരവിന്‍ നിഴല്‍ എന്ന പാര്‍ഥിപന്‍ സിനിമയ്‌ക്ക് വേണ്ടിയാണ് എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കാന്‍ പോകുന്നത്
20 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ഥിപന്‍ സിനിമയ്‌ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു
ഇരുവരും അവസാനമായി ഒന്നിച്ചത് 2001ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്‌ത യേലേലോ എന്ന ചിത്രത്തിന് വേണ്ടിയാണ്. പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിന് ശേഷം എ.ആര്‍ റഹ്മാനോപ്പം പാര്‍ഥിപന് പിന്നീട് ഒരു സിനിമ ചെയ്യാന്‍ സാധിച്ചില്ല. ഒത്തസെരുപ്പ് പോലെ പരീക്ഷണ സിനിമകള്‍ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള സംവിധായകനായ പാര്‍ഥിപന്‍ പുതിയ ഒരു പരീക്ഷണ സിനിമയുമായി എത്തുമ്പോള്‍ ആരാധകരും ഒരു പോലെ പ്രതീക്ഷയിലാണ്.