Malayankunju trailer release : ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മലയന്‍കുഞ്ഞ്'. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനാണ് 'മലയന്‍കുഞ്ഞ്' ട്രെയ്‌ലര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവയ്ക്കുകയായിരുന്നു.
AR Rahman shares Malayankunju poster : നാളെ വൈകിട്ട് ആറ് മണിക്കാണ് ട്രെയ്‌ലര്‍ പുറത്തുവിടുക. 'മലയന്‍കുഞ്ഞി'ന് വേണ്ടി സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അദ്ദേഹം ട്രെയ്‌ലര്‍ അനൗണ്‍സ്‌മെന്‍റ് നടത്തിയതിലൂടെ ഇക്കാര്യം ഉറപ്പിക്കുകയാണ് ആരാധകര്‍.
Also Read : Minnal Murali superhero test : 6 ബോളില്‍ 6 സിക്‌സ് ; ടൊവിനോയ്‌ക്ക് കടുത്ത ടാസ്‌കുകള്‍ നല്‍കി യുവരാജ്
AR Rahman Malayalam songs : മോഹന്‍ലാല്‍ ചിത്രം 'യോദ്ധ'ക്ക് വേണ്ടിയാണ് എ.ആര്‍ റഹ്മാന്‍ ആദ്യമായി മലയാള സിനിമയ്‌ക്ക് സംഗീതമൊരുക്കുന്നത്. ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന കൃതിയെ അടിസ്ഥാനമാക്കി ബ്ലെസി അതേ പേരില്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയും സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാനാണ്.
Fahadh Faasil Mahesh Narayanan combo : സംവിധായകന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് 'മലയന്‍കുഞ്ഞ്' പുറത്തിറങ്ങുക. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും ഛായാഗ്രഹണവും. 'സീ യൂ സൂണ്‍', 'മാലിക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയന്‍കുഞ്ഞ്'.