പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. 28 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റഹ്മാന്‍ മലയാള സിനിക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ ചിത്രം യോദ്ധക്കാണ് അവസാനമായി റഹ്മാന്‍ സംഗീതം ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു യോദ്ധ. മോഹന്‍ലാല്‍, മധുബാല, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വേഷമിട്ട യോദ്ധയിലെ ഗാനങ്ങളും സിനിമ പോലെ സൂപ്പര്‍ഹിറ്റായിരുന്നു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തിലേക്ക് എത്തുന്നു.... - സംഗീത് ശിവന്‍
1992 ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ ചിത്രം യോദ്ധക്കാണ് അവസാനമായി റഹ്മാന്‍ സംഗീതം ചിട്ടപ്പെടുത്തിയത്
![28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തിലേക്ക് എത്തുന്നു.... AR Rahman about aadu jeevitham movie, Blessy, Prithviraj Sukumaran 28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍.ആര്‍ മലയാളത്തിലേക്ക് എത്തുന്നു.... AR Rahman about aadu jeevitham movie aadu jeevitham movie AR Rahman AR Rahman about aadu jeevitham movie, Blessy, Prithviraj Sukumaran Prithviraj Sukumaran Blessy സംഗീത് ശിവന്‍ ബ്ലെസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6046355-499-6046355-1581499866345.jpg)
28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍.ആര്‍ മലയാളത്തിലേക്ക് എത്തുന്നു....
ബെന്യാമിന്‍റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് പൃഥ്വിരാജ് ചിത്രം ആടുജീവിതം ഒരുക്കുന്നത്. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നജീബിന്‍റെ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിയിപ്പോള്‍. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണിത്. കെ.ജി.എ ഫിലിംസിന്‍റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. കുട്ടനാട്, ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.