തിരക്കഥാകൃത്തായി അപ്പാനി ശരത്ത്, 'ചാര'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി - appani sarath new movie charam
സെന്‍റ്. മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ ജോമി ജോസഫ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നു
അങ്കമാലി ഡയറിസീലൂടെ സിനിമാ ജീവിതം ആരംഭിച്ച നടന്‍ അപ്പാനി ശരത്ത് തിരക്കഥാകൃത്താകുന്നു. അപ്പാനി ശരത്ത് തന്നെയാണ് ചിത്രത്തിലെ നായകന്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചാരം എന്നാണ് സിനിമയുടെ പേര്. സെന്‍റ്. മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ ജോമി ജോസഫ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നു. മനു.എസ്.പ്ലാവിലയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസ്, ഓട്ടോശങ്കര്‍ എന്ന വെബ്‌സിരീസിലൂടെ പ്രശസ്തനായ സെല്‍വപാണ്ഡ്യന്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജീഷ് ദാസന്‍റെ വരികള്‍ക്ക് ലീല.എല്‍.ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.