കേരളം

kerala

ETV Bharat / sitara

അപര്‍ണ ബാലമുരളിയുടെ പുതിയ മലയാള സിനിമ പ്രഖ്യാപിച്ചു, ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ് - malayalam movie ula first look out now

ഉല എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ പ്രഭാറാമാണ്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം.

aparna balamurali latest malayalam movie ula first look out now  അപര്‍ണ ബാലമുരളി  അപര്‍ണ ബാലമുരളി ഉല സിനിമ  അപര്‍ണ ബാലമുരളി വാര്‍ത്തകള്‍  malayalam movie ula first look out now  malayalam movie ula first look
അപര്‍ണ ബാലമുരളി പുതിയ മലയാള സിനിമ പ്രഖ്യാപിച്ചു, ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

By

Published : Apr 12, 2021, 8:17 PM IST

സൂര്യ നായകനായ ചിത്രം സൂരരൈ പോട്രിലൂടെ 2020ല്‍ തെന്നിന്ത്യയാകെ ശ്രദ്ധനേടിയ യുവനടിയാണ് അപര്‍ണ ബാലമുരളി. ബൊമ്മിയെന്ന കഥാപാത്രമായിരുന്നു അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തത്. 2019 ലാണ് അപര്‍ണ അവസാനമായി മലയാള സിനിമയില്‍ അഭിനയിച്ചത്. പിന്നീട് സൂരരൈ പോട്രിലെ ബൊമ്മിയാകാനുള്ള തയ്യാറെടുപ്പുകളുമായി തിരക്കലായിരുന്നു താരം. ഒരിടവേളയ്‌ക്ക് ശേഷം അപര്‍ണ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് നടന്‍ പൃഥ്വിരാജ് പുറത്തിറക്കി.

ഉല എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ പ്രഭാറാമാണ്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണാണ് സിനിമ നിര്‍മിക്കുന്നത്. അപര്‍ണ ബാലമുരളിയുടെ മികച്ച പ്രകടനം ഉലയിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ABOUT THE AUTHOR

...view details