നടിപ്പിൻ നായകൻ സൂര്യയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ സമ്മാനവുമായി അപർണ ബാലമുരളി. മാരനും ബൊമ്മിയുമായി ഇരുവരും തകർത്തഭിനയിച്ച് നിരൂപക പ്രശംസ നേടിയ സുധ കൊങ്ങരയുടെ സംവിധാനത്തിൽ ഒരുങ്ങിയ സൂരറൈ പോട്ര് സിനിമയിലെ 'കയ്യിലെ ആകാസം' എന്ന ഗാനത്തിന്‍റെ കവർ വേർഷൻ പാടിയാണ് അപർണ പിറന്നാൾ സമ്മാനം സമർപ്പിച്ചിരിക്കുന്നത്.
പുതുതായി ആരംഭിച്ച തന്‍റെ യൂടൂബ് ചാനലിലാണ് അപർണ പാട്ടിന്‍റെ കവർ സോങ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അവസാന ഭാഗത്ത് വരുന്ന ഗാനം യുഗഭാരതി എഴുതി ജിവി പ്രകാശ് കുമാർ ഈണമിട്ട് സൈന്ദവി ആണ് പാടിയിരിക്കുന്നത്.