സൂരരൈ പോട്രിലെ അഭിനയത്തിന് ശേഷം തെന്നിന്ത്യയൊട്ടാകെ തരംഗമാണ് നടി അപര്‍ണ ബാലമുരളി. സൂരരൈ പോട്ര് കണ്ടവരെല്ലാം അപര്‍ണയുടെ ബൊമ്മിയെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സൂര്യയെ മാത്രമല്ല ദേശീയ അവാര്‍ഡിന് അപര്‍ണയെയും അമ്മയായി വേഷമിട്ട നടി ഉര്‍വശിയെയും പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തെലുങ്ക് മാന്‍ക്രഷ് വിജയ് ദേവരകൊണ്ട അടക്കമുള്ള താരങ്ങളാണ് അപര്‍ണയുടെ അഭിനയത്തെ പ്രശംസിച്ചത്.
അപര്‍ണ 'ബൊമ്മി'യായത് ഇങ്ങനെ, തരംഗമായി 'ബിഹൈന്‍ഡ് ദി സീന്‍സ്' - അപര്‍ണ ബാലമുരളി
സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്‍റെ യാത്രയുടെ അനുഭവങ്ങൾ അപർണ ബാലമുരളി വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാധ്വാനവും വീഡിയോയിലൂടെ കാണാനാകും
ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അപര്‍ണയുടെ ബൊമ്മിയാകാനുള്ള തയ്യാറെടുപ്പുകള്‍ അടങ്ങിയ 'ബിഹൈന്‍ഡ് ദി സീന്‍സ്' വീഡിയോകള്‍ പുറത്തുവിട്ടിരിക്കുകയാണ്. സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്‍റെ യാത്രയുടെ അനുഭവങ്ങൾ അപർണ ബാലമുരളി വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാധ്വാനവും വീഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ഉണ്ടായിരുന്നു. ഏറെ മാസം നീണ്ടുനിന്ന പരിശീലനത്തിനും ക്ലാസുകൾക്കും ശേഷമാണ് അപർണയും മറ്റ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിച്ചത്. സുധ കൊങരയായിരുന്നു സൂരരൈ പോട്ര് സംവിധാനം ചെയ്‌തത്.