അന്വേഷണത്തിന്‍റെ ത്രില്ലിങ് ട്രെയിലറിന് ശേഷം വ്യത്യസ്‌തമായൊരു ലിറിക്ക് ഗാനവുമായാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങളും അവരുടെ മക്കളുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് സൂരജ് സന്തോഷ് ആലപിച്ച ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. അച്ഛനും മക്കളും തമ്മിലുള്ള ഊഷ്‌മള ബന്ധം വ്യക്തമാക്കുന്ന വരികൾക്കൊപ്പം മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ എന്നിവരിൽ നിന്ന് തുടങ്ങി ദുൽഖർ സൽമാൻ, നിവിൻ പോളി, ടൊവിനോ തോമസ്, അജു വർഗീസ് എന്നീ യുവതാരങ്ങൾ അവരുടെ മക്കളോടൊപ്പമുള്ള നിമിഷങ്ങളും പാട്ടിൽ ചേർക്കുന്നുണ്ട്.
താരങ്ങളെയും മക്കളെയും കോർത്തിണക്കി അന്വേഷണത്തിലെ ലിറിക്ക് ഗാനം - jayasurya
മലയാളത്തിലെയും തമിഴിലെയും താരങ്ങളും അവരുടെ മക്കളുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് സൂരജ് സന്തോഷ് ആലപിച്ച അന്വേഷണത്തിലെ ലിറിക്ക് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്
മമ്മൂട്ടിയിൽ തുടങ്ങി ദുൽഖർ വരെ
സൂപ്പർസ്റ്റാർ രജനീകാന്ത് തന്‍റെ പെൺമക്കൾക്കൊപ്പമുള്ള ചിത്രവും അജിത്, വിജയ് എന്നിവരുടെ ചിത്രങ്ങളും അന്വേഷണത്തിന്‍റെ നായകൻ ജയസൂര്യയും മക്കളുമൊത്തുള്ള നിമിഷങ്ങളും അഞ്ജോ ബെർലിൻ തയ്യാറാക്കിയ ലിറിക്ക് വീഡിയോയിലൂടെ കടന്നുപോകുന്നുണ്ട്. ജോ പോളിന്‍റെ വരികൾക്ക് ജെയ്‌ക്‌സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ശ്രുതി രാമചന്ദ്രനാണ്. ചിത്രം ഈ മാസം 31ന് പ്രദര്‍ശനത്തിനെത്തും.