അനുപമ പരമേശ്വരൻ നായികയാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. ആര്‍.ജെ ഷാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്‍റെ പേര് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്നാണ്. ചിത്രത്തിൽ അനുപമക്കൊപ്പം ഹക്കിം ഷാജഹാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തമായ സ്‌ത്രീ കഥാപാത്രമായിരിക്കും അനുപമയുടേതെന്നാണ് ടൈറ്റിൽ പോസ്റ്റർ സൂചിപ്പിക്കുന്നത്.
'ഫ്രീഡം അറ്റ് മിഡ്നൈറ്റു'മായി അനുപമ പരമേശ്വരൻ ഉടനെത്തും - hakkim shajhan
ആര്‍.ജെ ഷാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു
ഫ്രീഡം അറ്റ് മിഡ്നൈറ്റ്
സംവിധായകൻ ഷാൻ തന്നെയാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റിന്‍റെ തിരക്കഥയൊരുക്കുന്നതും. അബ്‌ദുൾ റഹീമാണ് ഹ്രസ്വചിത്രത്തിന്‍റെ കാമറാമാൻ. ചിത്രത്തിന്‍റെ നിർമാതാവ് അഖില മിഥുനാണ്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഉടൻ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനാണ് അനുപമയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.