കേരളം

kerala

ETV Bharat / sitara

അനുഗ്രഹീതൻ ആന്‍റണി ഉടൻ ആമസോൺ പ്രൈമിൽ; പൈറസിയെ പിന്തുണക്കരുതെന്ന് സണ്ണി വെയ്ൻ - പൈറസി

അനുഗ്രഹീതൻ ആന്‍റണി ആമസോൺ പ്രൈം യുഎസ്എയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

anugraheethan antony  sunny wayne  piracy  amazon prime  അനുഗ്രഹീതൻ ആന്‍റണി ഉടൻ ആമസോൺ പ്രൈമിൽ  അനുഗ്രഹീതൻ ആന്‍റണി  ആമസോൺ പ്രൈം  പൈറസി  സണ്ണി വെയ്ൻ
അനുഗ്രഹീതൻ ആന്‍റണി ഉടൻ ആമസോൺ പ്രൈമിൽ; പൈറസിയെ പിന്തുണക്കരുതെന്ന് സണ്ണി വെയ്ൻ

By

Published : Jul 19, 2021, 11:45 AM IST

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്‍റണി ഇന്ത്യയിൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലൂടെ ഇന്ത്യയിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് സണ്ണി വെയ്ൻ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. പൈറസിയെ പിന്തുണക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും സണ്ണി വെയ്ൻ പറയുന്നു. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം യുഎസ്എയിൽ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം തീവ്രമാകുകയും ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുകയും ചെയ്യുന്നതിന് മുൻപ് ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അനുഗ്രഹീതൻ ആന്‍റണി. മികച്ച പ്രതികരണമാണ് തിയറ്റർ റിലീസിലൂടെ ചിത്രത്തിന് ലഭിച്ചത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ എല്ലാവർക്കും കാണാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

Also Read: കാത്തിരിപ്പ് അവസാനിക്കുന്നു; നരകാസുരൻ ഓഗസ്റ്റ് 11ന് സോണി ലിവിലൂടെ

ലക്ഷ്യ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ എം. ഷിജിത്ത് ആണ് സിനിമ നിർമിച്ചത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

ABOUT THE AUTHOR

...view details