കേരളം

kerala

ETV Bharat / sitara

ഹരിശങ്കര്‍ ആരാധകര്‍ക്കായി 'കാമിനി' മേക്കിങ് വീഡിയോ - Sunny Wayne

പ്രിന്‍സ് ജോയ് സംവിധാനം ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്‍റണിയിലെ കാമിനി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും വീഡിയോ ഗാനവും വൈറലായിരുന്നു

കാമിനി മേക്കിങ് വീഡിയോ  Anugraheethan Antony  പ്രിന്‍സ് ജോയി  അനുഗ്രഹീതന്‍ ആന്‍റണി  കാമിനി ഗാനം  കെ.എസ് ഹരിശങ്കര്‍  സണ്ണി വെയ്ന്‍  ഗൗരി കിഷന്‍  Kamini Full Song  Sunny Wayne  KS Harisankar
ഹരിശങ്കര്‍ ആരാധകര്‍ക്കായി 'കാമിനി' മേക്കിങ് വീഡിയോ

By

Published : Jan 5, 2020, 10:01 PM IST

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രിന്‍സ് ജോയ് ചിത്രം അനുഗ്രഹീതന്‍ ആന്‍റണിയിലെ കാമിനി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും വീഡിയോ ഗാനവും ജനഹൃദയങ്ങള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. മെലഡിയുടെ രാജകുമാരന്‍ കെ.എസ് ഹരിശങ്കര്‍ ആലപിച്ച ഗാനം മണിക്കൂറുകള്‍കൊണ്ട് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഹരിശങ്കര്‍ ആരാധകര്‍ക്കും കാമിനിയെ നെഞ്ചിലേറ്റിയവര്‍ക്കുമായി ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനാണ്.

സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്‍റണി ഒരുങ്ങുന്നത്. ജിഷ്ണു.എസ്.രമേശിന്‍റെയും അശ്വിന്‍ പ്രകാശിന്‍റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍.ടി.മണിലാലാണ്. സിദ്ദിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details