അനുഗ്രഹീതന്‍ ആന്‍റണിയിലെ കാമിനി എന്ന ഹിറ്റ് ഗാനത്തിന് ശേഷം പുതിയ വീഡിയോ ഗാനം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ഫഹദ് ഫാസിലാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. ടോപ് സിങ്ങർ ഫെയിം അനന്യ നായരും കൗശിക് മേനോനും ചേർന്നാണ് ‘ബൗ ബൗ’ എന്ന കൗതുകമുണർത്തുന്ന ഗാനം പാടിയിരിക്കുന്നത്. അരുൺ മുരളീധരൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.
അനുഗ്രഹീതൻ ആന്‍റണിയിലെ 'ബൗ ബൗ' വീഡിയോ ഗാനം പുറത്തിറക്കി ഫഹദ് ഫാസിൽ - Bow Bow Song Video
ടോപ് സിങ്ങർ ഫെയിം അനന്യ നായരും കൗശിക് മേനോനും ചേർന്നാണ് ‘ബൗ ബൗ’ എന്ന കൗതുകമുണർത്തുന്ന ഗാനം പാടിയിരിക്കുന്നത്. നവാഗതനായ പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
റെക്സ് -ബെല്ല എന്നീ വിളിപ്പേരുള്ള രണ്ട് നായകളും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ സുപ്രധാനമായ ഒരു ഭാഗം ചെയ്യുന്ന റെക്സും ബെല്ലയും ഒരു മാസത്തിലധികം നീണ്ട് നിന്ന പരിശീലനത്തിന് ശേഷമാണ് അനുഗ്രഹീതൻ ആന്‍റണിയുടെ ഭാഗമായത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്നും ഗൗരി കിഷനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ജിഷ്ണു.എസ്.രമേശിന്‍റെയും അശ്വിൻ പ്രകാശിന്‍റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ.ടി.മണിലാലാണ്. സിദ്ദീഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി തുടങ്ങി വലിയ താരനിര തന്നെ അനുഗ്രഹീതൻ ആന്‍റണിയുടെ ഭാഗമായിട്ടുണ്ട്. ലക്ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രത്തിന്‍റെ നിര്‍മാണം.