കേരളം

kerala

ETV Bharat / sitara

മമ്മൂക്കയ്ക്ക് ഒരു വെറൈറ്റി പിറന്നാള്‍ ആശംസ; ഇത് അനുസിത്താര സ്പെഷ്യല്‍

മമ്മൂട്ടിയുടെ മുഖങ്ങള്‍ ആലേഖനം ചെയ്ത ഷാള്‍ വീശികാണിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു അനുസിത്താരയുടെ പിറന്നാള്‍ ആശംസ

മമ്മൂക്കയ്ക്ക് ഒരു വെറൈറ്റി പിറന്നാള്‍ ആശംസ; ഇത് അനുസിത്താര സ്പെഷ്യല്‍

By

Published : Sep 7, 2019, 9:14 PM IST

മലയാളത്തിന്‍റെ അഭിമാനം പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ കൊണ്ടാടുകയാണ് സിനിമാലോകം. നിരവധി ആശംസകളാണ് താരത്തെതേടി ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നായി എത്തിയത്. ആരാധകര്‍ വീട്ടില്‍ നേരിട്ടെത്തിയും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആശംസയാണ് യുവനടി അനുസിത്താര പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നല്‍കിയത്. മമ്മൂട്ടി അവതരിപ്പിച്ച കഥപാത്രങ്ങളുടെ മുഖങ്ങള്‍ ആലേഖനം ചെയ്ത ഷാള്‍ വീശികാണിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു അനുസിത്താരയുടെ പിറന്നാള്‍ ആശംസ.

ചെറുപ്പം തൊട്ടെ മമ്മൂട്ടി ആരാധികയാണ് താനെന്ന് മുമ്പ് പല വേദികളിലും അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട് അനു സിത്താര. അതിനാല്‍ തന്നെ പിറന്നാൾ ആശംസ നടി വെറുമൊരു 'ഹാപ്പി ബര്‍ത്ത്‌ഡേ'യില്‍ ഒതുക്കിയില്ല. മമ്മൂട്ടി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളുടെ മുഖങ്ങൾ ഷാളില്‍ പ്രിന്റ് ചെയ്തിരുന്നു. ചുമലിലിട്ട ഷാൾ കുടഞ്ഞുനിവർത്തുമ്പോളാണ് ഷാളിലൊളിപ്പിച്ച മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങൾ ദൃശ്യമാകുന്നത്. അതിനൊപ്പം ഹാപ്പി ബർത്ത്ഡേ എന്നും കുറിച്ചിട്ടുണ്ട്. വീഡിയോ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തതോടെ വളരെ പെട്ടെന്ന് വൈറലായി.

ABOUT THE AUTHOR

...view details