തട്ടം കാണുമ്പോൾ ചൊറി വരുന്നവർക്ക് കൃത്യമായ മറുപടി നൽകി അനു സിതാര. ഈദ് ആശംസകൾ കുറിച്ചുകൊണ്ട് അനു സിതാര പോസ്റ്റ് ചെയ്‌ത ഫേസ്ബുക്ക് വീഡിയോയുടെ കമന്‍റിനാണ് ചുട്ട മറുപടി. തട്ടമിട്ടുകൊണ്ടുള്ള വീഡിയോയാണ് താരം പങ്കുവച്ചത്. "എങ്ങോട്ടേക്കാണ് മതം മാറി"യതെന്ന് ഒരാൾ കമന്‍റിൽ ചോദിച്ചു. "മനുഷ്യനിലേക്ക്" എന്ന് താരം വർഗീയ പരാമർശത്തിന് മറുപടിയും നൽകി.
അനു സിതാരയുടെ മറുപടിക്ക് പ്രശംസ അറിയിച്ച് നിരവധി പേർ പ്രതികരിച്ചു. മതത്തിന് അതീതമായി പരസ്പരം സ്നേഹിക്കുകയാണ് വേണ്ടതെന്നും അതിന് അനു സിതാര പറഞ്ഞ പോലെ മനുഷ്യനാവണമെന്നും പോസ്റ്റിന് കമന്‍റുകൾ നിരന്നു.