കേരളം

kerala

ETV Bharat / sitara

'അജഗജാന്തര'വുമായി ആന്‍റണി പെപ്പെ ഫെബ്രുവരി 26ന് എത്തും - ajagajantharam release latest news

നടൻ ടൊവിനോ തോമസാണ് ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫെബ്രുവരി 26ന് അജഗജാന്തരം തിയേറ്ററുകളിലെത്തും.

അജഗജാന്തരവുമായി ആന്‍റണി പെപ്പെ വാർത്ത  അജഗജാന്തരം സിനിമ വാർത്ത  ഫെബ്രുവരി 26ന് അജഗജാന്തരം വാർത്ത  ആന്‍റണി വർഗീസ് അജഗജാന്തരം വാർത്ത  antony varghese ajagajantharam first look released news  ajagajantharam release latest news  ajagajantharam tovino antony peppe news
അജഗജാന്തരവുമായി ആന്‍റണി പെപ്പെ ഫെബ്രുവരി 26ന് എത്തും

By

Published : Jan 18, 2021, 9:28 AM IST

ജല്ലിക്കട്ടിലും അങ്കമാലി ഡയറീസിലൂടെയും മികച്ച അഭിനയം കാഴ്‌ചവെച്ച ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് 'അജഗജാന്തരം'. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ചിത്രത്തിന്‍റെ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ടൊവിനോ തോമസാണ് ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് അജഗജാന്തരത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. ആന്‍റണി പെപ്പെക്കൊപ്പം അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷനും നർമവും കലർത്തിയാണ് സിനിമയുടെ വിവരണം.

ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് അജഗജാന്തരം നിർമിക്കുന്നു. ഫെബ്രുവരി 26ന് ചിത്രം തിയേറ്ററുകളിലൂടെ റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details