സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ നിലകളില്‍ മലയാളിക്ക് സുപരിചിതനായ നടന്‍ അനൂപ് മേനോനും നടി സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ പദ്‌മയുടെ ടീസര്‍ പുറത്തിറങ്ങി. ഫാമിലി ചിത്രമായിരിക്കും പദ്‌മ എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സുരഭിയുടെ കോഴിക്കോടന്‍ ശൈലിയില്‍ അനൂപ് മേനോനുമായി നടത്തുന്ന രസകരമായ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
അനൂപ് മേനോന്‍-സുരഭി ലക്ഷ്മി കോമ്പോ, പദ്‌മ ടീസര്‍ എത്തി - PADMA Official Teaser out
അനൂപ് മേനോന്‍ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. കൂടാതെ അനൂപ് മേനോന്‍ നിര്‍മാണ രംഗത്തേക്കും പദ്‌മയിലൂടെ കടന്നിരിക്കുകയാണ്
അനൂപ് മേനോന്‍ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. കൂടാതെ അനൂപ് മേനോന്‍ നിര്‍മാണ രംഗത്തേക്കും പദ്‌മയിലൂടെ കടന്നിരിക്കുകയാണ്. അനൂപ് മേനോന്‍ സ്‌റ്റോറീസ് എന്ന പേരിലാണ് നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹകൻ. ബാദുഷയാണ് പ്രൊഡക്ഷന് ഡിസൈനര്‍. ദുന്ദു രഞ്ജീവാണ് കല. സിയാന്‍ ശ്രീകാന്താണ് എഡിറ്റര്‍.
Also read: അമ്മയെ വെല്ലുന്ന പ്രകടനം, ചടുലമായ നൃത്തചുവടുകളുമായി മീനൂട്ടി