സംവിധായകനായും ഗാനരചയിതാവായും ഒപ്പം മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനൂപ് മേനോൻ. നടൻ നിർമാതാവാകുന്ന ആദ്യചിത്രമാണ് പത്മ. അനൂപ് മേനോന്‍ സ്‌റ്റോറീസ് എന്ന പേരിൽ തന്‍റെ നിർമാണ കമ്പനി ഒരുങ്ങുന്നതായും ഇതിൽ ആദ്യം ഒരുക്കുന്ന ചിത്രം പത്മയായിരിക്കുമെന്നും നേരത്തെ അനൂപ് മേനോൻ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ റോളിൽ ആരാണ് എത്തുന്നതെന്ന് നടൻ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, പത്മയായി ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുരഭി ലക്ഷ്‌മിയാണെന്ന് അനൂപ് മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
-
Presenting the very talented national award winner Surabhi Lakshmi as our "PADMA"
Posted by Anoop Menon on Saturday, 23 January 2021