കേരളം

kerala

ETV Bharat / sitara

ഇരുണ്ട കാലത്തെ വെളുത്ത മികവ്: ആൻ അഗസ്റ്റിന്‍റെ പുതിയ ചിത്രം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ - ആൻ അഗസ്റ്റിൻ സിനിമ വാർത്ത

ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചിത്രമാണ് ആൻ അഗസ്റ്റിന്‍റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

ആൻ അഗസ്റ്റിൻ വെള്ള സാരി വാർത്ത  ann augustine's white saree news malayalam  ann augustine latest photo trending news  ആൻ അഗസ്റ്റിന്‍റെ പുതിയ ചിത്രം വൈറൽ വാർത്ത  ആൻ അഗസ്റ്റിൻ സിനിമ വാർത്ത  ann augustine latest news
ആൻ അഗസ്റ്റിൻ

By

Published : May 13, 2021, 2:16 PM IST

എൽസമ്മ എന്ന ആൺകുട്ടി ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്‍റെ മകളായ ആൻ പിന്നീട് ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഫ്രൈഡേ, അർജുനൻ സാക്ഷി, സോളോ, നീന തുടങ്ങി നിരവധി ചിത്രങ്ങളിൽ നിർണായകവേഷം ചെയ്തു. പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി. ജോണുമായി വിവാഹിതയായെങ്കിലും പിന്നീട് ഇരുവരും നിയമപരമായി പിരിഞ്ഞിരുന്നു. സിനിമയിൽ നിന്നും ഇടയ്‌ക്ക് ചെറിയ ഇടവേളയെടുത്ത നടി ഹരികുമാർ ചിത്രം ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയിലൂടെ അഭിനയത്തിലേക്ക് വീണ്ടും സജീവമാകുകയാണെന്ന് അറിയിച്ചിരുന്നു.

Also Read: ബാലയുടെ ആരോപണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി അമൃത സുരേഷ്

പുതിയ സിനിമാവിശേഷങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ നടി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വെള്ള സാരിയുടുത്തുള്ള ആനിന്‍റെ പുതിയ ചിത്രമാണ് നവമാധ്യമങ്ങളിൽ ട്രെന്‍റിങ്ങിലുള്ളത്. "ഇരുണ്ട കാലത്തെ വെളുത്ത മികവെ"ന്ന് കുറിച്ചുകൊണ്ടുള്ള ത്രോബാക്ക് ചിത്രമാണിത്. വെളുത്ത സാരിയിൽ അതിസുന്ദരിയാണ് ആൻ എന്ന കമന്‍റുകൾക്കൊപ്പം പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കാനും ആരാധകർ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details