അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പൊലീസിനെ കുഴക്കുന്ന സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിന്‍റെ ആദ്യാവസാനം ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നുണ്ട് 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. മിഥുന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും.
അഞ്ചാംപാതിര വരുന്നു; ക്രൈം ത്രില്ലര്‍ മൂഡില്‍ ട്രെയിലര്‍ - ANJAAM PATHIRAA Official Trailer
പൊലീസിനെ കുഴക്കുന്ന സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബനാണ് നായകന്‍
ഇന്‍റസ്ട്രി ഹിറ്റാകാന്‍ അഞ്ചാംപാതിര; ക്രൈം ത്രില്ലര്‍ മൂഡില്‍ ട്രെയിലര്‍
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു.