തിരുവനന്തപുരം:കഴിഞ്ഞ ദിവസം തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും.
അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും
തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും
അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും
വെള്ളിയാഴ്‌ച വൈകിട്ടാണ് സുഹൃത്തുക്കളുമൊത്ത് ഡാമിൽ കുളിക്കുന്നതിനിടെ അനിൽ മുങ്ങിമരിച്ചത്. ജോജു ജോര്‍ജിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു അനില്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് പോകുകയായിരുന്നു.
അനിലിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഈ വർഷമിറങ്ങിയ അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രങ്ങളിലെ അനിലിന്‍റെ കഥാപാത്രങ്ങൾ ഏറെ സ്വീകാര്യത നേടിയിരുന്നു.