തിരുവനന്തപുരം:അകാലത്തിൽ വിടവാങ്ങിയ അനിൽ നെടുമങ്ങാടിന് ജന്മനാടിന്‍റെ ആദരം. നെടുമങ്ങാട് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഭാരത് ഭവനിൽ പൊതുദർശനത്തിന് വച്ച ശേഷം ശനിയാഴ്‌ച രാത്രി 9.30ന് മൃതദേഹം വീട്ടുവളപ്പിൽ എത്തിച്ചു.
അനിൽ നെടുമങ്ങാടിന് ജന്മനാടിന്‍റെ ആദരം; മൃതദേഹം സംസ്‌കരിച്ചു - anil nedumangad death update news
കഴിഞ്ഞ രാത്രി രാത്രി 9.30ന് മൃതദേഹം വീട്ടുവളപ്പിൽ എത്തിച്ചു. മാതൃസഹോദരിയുടെ മകൻ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്ക് തീകൊളുത്തി.
അനിൽ നെടുമങ്ങാടിന് ജന്മനാടിന്‍റെ ആദരം
പ്രിയനടന്‍റെ നഷ്‌ടത്തിൽ ജന്മനാട് ആദരാഞ്ജലികൾ അർപ്പിച്ചു. മാതൃസഹോദരിയുടെ മകൻ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്ക് തീകൊളുത്തി. മലയാള സിനിമക്ക് എന്നും ഓർക്കാനായി ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യപ്രതിഭ ഇനി ഓർമയിൽ മാത്രം.
Last Updated : Dec 27, 2020, 9:08 AM IST