ഐ.വി ശശിയുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ - Ani.I.V Sasi directorial debut
'നിന്നിലാ നിന്നിലാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അനി ട്വിറ്ററിലൂടെ പുറത്തുവിട്ടു
മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകനായ ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധാനത്തിലേക്ക്. അനി സിനിമ സംവിധാനം ചെയ്യുന്നത് തെലുങ്കില്‍. 'നിന്നിലാ നിന്നിലാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അനി ട്വിറ്ററിലൂടെ പുറത്തുവിട്ടു. അശോക് സെല്‍വന്‍, നിത്യാ മേനോന്‍, റിതു വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയം, കോമഡി എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിവിഎസ്എന്‍ പ്രസാദാണ് നിര്‍മാണം. ചിത്രത്തിന്‍റെ സംഗീതം രാകേഷ് മുരുകേശനാണ് ചെയ്‌തത്. ഛായാഗ്രഹണം ദിവാകര്‍ മണി നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.