നവാഗതനായ വി.വിഘ്നരഞ്ജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'അന്ധഗാരം' ചൊവ്വാഴ്‌ച റിലീസിനെത്തും. കൈതി ഫെയിം അർജുൻ ദാസ് നായകനാകുന്ന ചിത്രത്തിന്‍റെ പ്രദർശനം നെറ്റ്ഫ്ലിക്‌സിലൂടെയാണ്.
'അന്ധഗാര'ത്തിന് ഇനി മൂന്ന് ദിവസം കൂടി - arjun das film news
കൈതി ഫെയിം അർജുൻ ദാസ് നായകനാകുന്ന തമിഴ് ചിത്രം 'അന്ധഗാരം' ചൊവ്വാഴ്‌ച നെറ്റ്ഫ്ലിക്‌സിലൂടെ പ്രദർശനത്തിനെത്തും
അന്ധഗാരം
എ ഫോർ ആപ്പിൾ എന്ന നിർമാണ കമ്പനിയുടെ ബാനറിൽ സംവിധായകൻ അറ്റ്‌ലിയാണ് അന്ധഗാരം നിര്‍മിക്കുന്നത്. അർജുൻ ദാസിനൊപ്പം വിനോദ് കിഷനും പൂജ രാമചന്ദ്രനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. പ്രദീപ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ എഡ്വിനാണ്. പാഷൻ സ്റ്റുഡിയോസിന്‍റെയും ഒ2 പിക്ചേഴ്‌സിന്‍റെയും ബാനറിലാണ് അന്ധഗാരം പുറത്തിറങ്ങുന്നത്.