വി.വിഗ്നരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'അന്ധഗാരം' ഒടിടി റിലീസിനൊരുങ്ങുന്നു. കൈദി ചിത്രത്തിലെ അൻപ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് മുതൽ നെറ്റ്ഫ്ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് തമിഴ് ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. അർജുന് പുറമെ, കുമാർ നടരാജൻ, പൂജ രാമചന്ദ്രന്‍, വിനോദ് കിഷൻ, മിഷ ഗോഷാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അന്ധഗാരം സൂപ്പർനാച്ചുറൽ സസ്‌പെൻസ് ത്രില്ലറായി പുറത്തിറങ്ങും.
സസ്‌പെൻസ് ത്രില്ലർ 'അന്ധഗാരം' ഓഗസ്റ്റ് മുതൽ നെറ്റ്ഫ്ലിക്‌സിൽ - kaithi film fame
കൈദി, മാസ്റ്റർ ഫെയിം അര്‍ജുന്‍ ദാസ് കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം അന്ധഗാരം ഓഗസ്റ്റിൽ നെറ്റ്ഫ്ലിക്‌സ് റിലീസിനെത്തും.
സസ്‌പെൻസ് ത്രില്ലർ 'അന്ധഗാരം' ഓഗസ്റ്റ് മുതൽ നെറ്റ്ഫ്ലിക്‌സിൽ
സംവിധായകൻ അറ്റ്ലീയും ഭാര്യ പ്രിയ അറ്റ്ലീയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. പ്രദീപ് കുമാറാണ് അന്ധഗാരത്തിന്‍റെ സംഗീത സംവിധായകൻ. സത്യരാജ് നടരാജൻ എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിലെ ഫ്രെയിമുകൾ ഒരുക്കുന്നത് എ.എം എഡ്‌വിനാണ്.