കേരളം

kerala

ETV Bharat / sitara

ഹരിശങ്കറിന്‍റെ ആലാപനത്തില്‍ ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിലെ പുതിയ ഗാനം - ടൊവിനോ തോമസ്

ജൂണ്‍ 21ന് തീയേറ്ററുകളിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയ്ക്കുളളിലെ സിനിമയാണ് ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിന്‍റെ പ്രമേയം

ഹരിശങ്കറിന്‍റെ ആലാപനത്തില്‍ ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിലെ പുതിയ ഗാനം

By

Published : Jun 24, 2019, 4:41 AM IST

ടൊവിനോ തോമസിന്‍റേതായി തീയേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ആന്‍റ് ദ ഓസ്‌കര്‍ ഗോസ് ടു. ആദാമിന്‍റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സലീം അഹമ്മദാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ജൂണ്‍ 21ന് തീയേറ്ററുകളിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്‍റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്‌ടപ്പെടുന്ന ഒരു സിനിമാക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ഇപ്പോള്‍ ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങിയിരുന്നു.

വേനലും വര്‍ഷവും എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ടൊവിനോ തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ പാട്ട് പുറത്തുവിട്ടത്. ഏറെ അഭിനയ സാധ്യതയുളള കഥാപാത്രം തന്നെയാണ് ടൊവിനോയുടേതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ ഗാനം. സിദ്ദീഖും സലീംകുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്, അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രം അലൈന്‍സ് മീഡിയ, കനേഡിയന്‍ മൂവീ കോര്‍പ് തുടങ്ങിയവരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details