കേരളം

kerala

ETV Bharat / sitara

സിനിമയെ സ്നേഹിക്കുന്ന ഇസഹാക്കായി ടൊവിനോ; ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ ട്രെയിലര്‍ എത്തി - Tovino Thomas

സലിം അഹമ്മദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ടൊവിനോയുടെ പ്രകടനം തന്നെയാണ് ട്രെയിലറിന്‍റെ മുഖ്യ ആകര്‍ഷണം.

സിനിമയെ സ്നേഹിക്കുന്ന ഇസഹാക്കായി ടൊവിനോ ; ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ ട്രെയിലര്‍ എത്തി

By

Published : Jun 15, 2019, 8:01 PM IST

ഉയരെക്കും വൈറസിനും ശേഷം യുവനടന്‍ ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആദാമിന്‍റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലിം അഹമ്മദാണ് 'ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു'വിന്‍റെ സംവിധായകന്‍. ടൊവിനോയുടെ പ്രകടനം തന്നെയാണ് ട്രെയിലറിന്‍റെ മുഖ്യ ആകര്‍ഷണം. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന സൂചനകള്‍ ട്രെയിലര്‍ നല്‍കുന്നുണ്ട്. സിദിഖ്, സലിംകുമാര്‍, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനു സിത്താരയാണ് നായിക.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ റിലീസിനൊരുങ്ങുന്നത്. സിനിമക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്‍റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം തിയറ്ററുകളിലെത്തും. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രത്തിന് ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അലൈന്‍സ് മീഡിയയും കനേഡിയന്‍ മൂവീ കോര്‍പ്പുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details