അനശ്വര രാജന്‍റെ പുതിയ ഫോട്ടോയ്ക്ക് സൈബര്‍ ആങ്ങളമാരുടെ പ്രതിഷേധം - anaswara rajan
മോഡേണ്‍ ലുക്കിലുള്ള വസ്ത്രമായിരുന്നു അനശ്വര ധരിച്ചിരുന്നത്. 'പതിനെട്ട് തികഞ്ഞപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ' എന്നതടക്കമുള്ള കമന്‍റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്
ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ യുവനടിയാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലയളവ് കൊണ്ട് ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമായി കഴിഞ്ഞു അനശ്വര. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്‍റുകളുടെ പെരുമഴയായിരുന്നു. പലരും മോശമായ പദങ്ങള്‍ അടക്കം പരാമര്‍ശിച്ചുകൊണ്ടാണ് അനശ്വരക്ക് നേരെ രംഗത്തെത്തിയിരിക്കുന്നത്. മോഡേണ്‍ ലുക്കിലുള്ള വസ്ത്രമായിരുന്നു അനശ്വര ധരിച്ചിരുന്നത്. 'പതിനെട്ട് തികഞ്ഞപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ' എന്നതടക്കമുള്ള കമന്‍റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. നിരവധി അശ്ലീല കമന്‍റുകള്‍ ഫോട്ടോയ്ക്ക് താഴെ നിറഞ്ഞപ്പോള്‍ നിരവധി പേര്‍ നടിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്നാണ് അനുകൂലിച്ചവര്‍ പ്രതികരിച്ചത്. തൃഷയുടെ രാംഗി എന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് അനശ്വര. കൂടാതെ അനശ്വര നായികയായെത്തുന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.