കേരളം

kerala

ETV Bharat / sitara

സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം ആരംഭിച്ചു; പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍ - super saranya shooting started

അര്‍ജുന്‍ അശോകനും അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ.ഡിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

anaswara rajan latest movie super saranya shooting started  സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം ആരംഭിച്ചു  അനശ്വര രാജന്‍ സൂപ്പര്‍ ശരണ്യ സിനിമ  സൂപ്പര്‍ ശരണ്യ സിനിമ വിശേഷങ്ങള്‍  anaswara rajan latest movies  anaswara rajan latest movie  super saranya shooting started  super saranya shooting related news
സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം ആരംഭിച്ചു, പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍

By

Published : Feb 12, 2021, 12:53 PM IST

വന്‍ വിജയമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയ്‌ക്ക് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. അര്‍ജുന്‍ അശോകനും അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിന്ദുപണിക്ക‌ര്‍, മണികണ്ഠന്‍, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, മമത ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സ്റ്റക് ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്ത്രീ കേന്ദീകൃതമായാണ് കഥ സഞ്ചരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ക്കുള്ളത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ഗാനങ്ങള്‍ രചിക്കുന്നത് സുഹൈല്‍ കോയയാണ്. ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ ചിത്രത്തില്‍ ബാലതാരമായാണ് അനശ്വര സിനിമാപ്രവേശനം നടത്തിയത്. ചിത്രം വിജയമായതോടെ അനശ്വരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ലീഡ് റോളിലെത്തി അനശ്വര തിളങ്ങി. ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായ ആദ്യരാത്രിയിലെ നായികയും അനശ്വരയായിരുന്നു.

ABOUT THE AUTHOR

...view details