കഴിഞ്ഞ ദിവസമാണ് തമിഴിലെ യുവതാരങ്ങളായ വിശാലും ആര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ 'എനിമി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ പ്രകാശ് രാജും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ് സിനിമയുടെ ചിത്രീകരണത്തിനായി ഷൂട്ടിങ് സെറ്റിലെത്തിയ വിവരം അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോയ്‌ക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
'ദി മാസ്റ്റര്‍ ഓഫ് എനിമീസ്', 'എനിമി' ഷൂട്ടിങിനായി പ്രകാശ് രാജ് എത്തി - തമിഴ് സിനിമ എനിമി
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ പ്രകാശ് രാജും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
'മാസ്റ്റര്‍ ഓഫ് എനിമീസ്' എന്ന അടികുറിപ്പോടെയാണ് സംവിധായകന്‍ പ്രകാശ് രാജിന്‍റെ കഥാപാത്രത്തിന്‍റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചത്. തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച് വാക്കിങ് സിറ്റിക്കിന്‍റെ സഹായത്തോടെ കുന്നിന്‍ മുകളില്‍ നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന തരത്തിലാണ് പ്രകാശ് രാജിന്‍റെ ചിത്രം. അടുത്തായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ജീപ്പും കാണാം. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പ്രകാശ് രാജും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
മൃണാളിനി രവിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലും ആര്യയും നേർക്കുനേർ എത്തുന്ന തമിഴ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് രവി വര്‍മയാണ്. തമനാണ് സിനിമയുടെ സംഗീത സംവിധായകൻ. ആര്‍.ഡി രാജശേഖറാണ് ക്യാമറാമാൻ. എനിമിയുടെ എഡിറ്റിങ്ങ് ചെയ്യുന്നത് റെയ്‌മണ്ട് ഡെറിക് ക്രാസ്റ്റയാണ്.