ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അന്ധാധുൻ. 2018ൽ ശ്രീരാം രാഗവന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ, നിഥിൻ, തമന്ന, നബ നടേഷ് എന്നീ താരങ്ങളാണ് മുഖ്യവേഷത്തിൽ എത്തുന്നത്. മെർലപക്ക ഗാന്ധി സംവിധാനം ചെയ്യുന്ന റീമേക്കിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ദുബായിലാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നേരത്തെ നവംബറിൽ നിർമാണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്.
അന്ധാധുൻ തെലുങ്ക് റീമേക്ക് ദുബായിൽ ഒരുങ്ങുന്നു - ayushmann khurrana film remake news
മെർലപക്ക ഗാന്ധി സംവിധാനം ചെയ്യുന്ന റീമേക്കിന്‍റെ ഷൂട്ടിങ് ദുബായിൽ ആരംഭിച്ചു
![അന്ധാധുൻ തെലുങ്ക് റീമേക്ക് ദുബായിൽ ഒരുങ്ങുന്നു അന്ധാധുൻ തെലുങ്ക് വാർത്ത ആയുഷ്മാൻ ഖുറാന സിനിമ വാർത്ത മെർലപക്ക ഗാന്ധി സംവിധാനം വാർത്ത അന്ധാധുൻ തെലുങ്ക് റീമേക്ക് വാർത്ത തമന്ന നിഥിൻ സിനിമ വാർത്ത റീമേക്ക് ദുബായിൽ ഒരുങ്ങുന്നു വാർത്ത anadhadhun telugu remake shooting commenced dubai news hindi film andhadhun news ayushmann khurrana film remake news thamanna and nithin film news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9787443-thumbnail-3x2-andhadhun.jpg)
അന്ധാധുൻ തെലുങ്ക് റീമേക്ക് ദുബായിൽ ഒരുങ്ങുന്നു
ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ. സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നിർമിക്കുന്നത്. അന്ധാദുൻ ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്‌മാൻ ഖുറാനക്ക് മികച്ച നടനായും മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.
പ്രശ്‌സത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍റെ സംവിധാനത്തിലൂടെ പൃഥ്വിരാജിനെയും മംമ്‌താ മോഹൻദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മലയാളത്തിലും അന്ധാധുൻ നിർമിക്കുന്നുണ്ട്.