നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം വീണ്ടും സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ഫ്രാന്‍സിസ് ലീ. ആമനൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലെസ്ബിയന്‍ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സ്വവര്‍ഗാനുരാഗത്തിന്‍റെ കഥയുമായി 'ആമനൈറ്റ്' - കെയ്റ്റ് വിന്‍സ്‍ലെറ്റ്
ഫ്രാന്‍സിസ് ലീ സംവിധാനം ചെയ്തിരിക്കുന്ന ആമനൈറ്റ് ലെസ്ബിയന്‍ പ്രണയകഥയാണ് പറയുന്നത്

1840കളിലെ ഇംഗ്ലണ്ടാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് പാലിയന്‍റോളജിസ്റ്റ് മേരി ആന്നിംഗിന്‍റെ ജീവിതമാണ് സിനിമക്ക് ആധാരം. ഓസ്കാര്‍ ജേതാവ് കെയ്റ്റ് വിന്‍സ്‍ലെറ്റാണ് മേരി ആന്നിംഗായി വെള്ളിത്തിരയില്‍ എത്തുന്നത്. സർഷ്യ റോനൻ, ജെമ്മാ ജോണ്‍സ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഈ വര്‍ഷത്തെ കാന്‍സ്, ടെലുറൈഡ് ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മേളകള്‍ സംഘാടകര്‍ ഒഴിവാക്കിയിരിക്കുകയാണ്. ടൊറന്‍റോ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസില്‍ നിയോണും യുകെയില്‍ ലയണ്‍സ്‍ഗേറ്റുമാണ് ആമനൈറ്റിന്‍റെ വിതരണം.