മുംബൈ:ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബിഗ് ബിക്ക് ശസ്ത്രക്രിയ. ബ്രഹ്മാസ്‌ത്രയുൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങിൽ പങ്കാളിയാകാനിരിക്കെയാണ് അമിതാഭ് ബച്ചൻ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. താൻ ശസ്‌ത്രക്രിയക്ക് വിധേയനാകാൻ പോകുകയാണെന്നും എഴുതാൻ കഴിയുന്നില്ലെന്നും താരം ബ്ലോഗിലൂടെ അറിയിച്ചു. "ആരോഗ്യപ്രശ്‌നങ്ങൾ.. ശസ്ത്രക്രിയ.. എഴുതാൻ കഴിയുന്നില്ല," എന്ന് അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അമിതാഭ് ബച്ചന് ശസ്ത്രക്രിയ - bachchan blog official news latest
താൻ ശസ്‌ത്രക്രിയക്ക് വിധേയനാകാൻ പോകുകയാണെന്നും എഴുതാൻ കഴിയുന്നില്ലെന്നും ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചു
എന്നാൽ, തന്‍റെ ആരോഗ്യത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അമിതാഭ് ബച്ചൻ വിശദമാക്കിയിട്ടില്ല. താരം പെട്ടെന്ന് സുഖം പ്രാപിച്ച് ആരോഗ്യവാനായെത്താൻ പ്രാർഥിക്കുന്നുവെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറഞ്ഞു. ഒപ്പം, ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബിഗ് ബി എഴുതിയ ബ്ലോഗിലെ വാക്കുകളും ആരാധകരെ നിരാശപ്പെടുത്തി. നേരത്തെയും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബച്ചനോട് വിശ്രമം എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇപ്പോൾ താരത്തിന് 78 വയസാണ്. ഇമ്രാൻ ഹാഷ്മിക്കൊപ്പം ചെഹ്‌രെ, ഫുട്ബോൾ പശ്ചാത്തലത്തിലൊരുങ്ങുന്ന ഝൂണ്ഡ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന പുതിയ ബിഗ് ബി ചിത്രങ്ങൾ.