ടീന്‍, കഹാനി, പാ, ബാഗ്ബാന്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ ഗാനം ആലപിച്ച് പാടാനുള്ള കഴിവ് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ മുന്നേ തെളിയിച്ചതാണ്. ഇപ്പോള്‍ കുടുംബത്തിലെ കുട്ടിത്താരത്തിനൊപ്പം ബിഗ് ബി പുതിയ പാട്ട് റെക്കോര്‍ഡിങിന്‍റെ തിരക്കിലാണ്. താരം തന്നെയാണ് കൊച്ചുമകള്‍ ഒമ്പത് വയസുകാരി ആരാധ്യക്കൊപ്പം വീട്ടിലൊരുക്കിയ സ്റ്റുഡിയോയിലിരുന്ന് പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തത്. മുത്തച്ഛനും കൊച്ചുമകളും ഒന്നിച്ച് ഒരു പാട്ടിന്‍റെ ഭാഗമായ സന്തോഷത്തിലാണ് ആരാധ്യയുടെ അച്ഛനമ്മമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.
മുത്തച്ഛനും കൊച്ചുമകളും പാട്ട് റെക്കോര്‍ഡിങിന്‍റെ തിരക്കിലാണ് - aaradhya singing
അഭിഷേക് ബച്ചന്‍ തന്നെയാണ് കൊച്ചുമകള്‍ ഒമ്പത് വയസുകാരി ആരാധ്യക്കൊപ്പം വീട്ടിലൊരുക്കിയ സ്റ്റുഡിയോയിലിരുന്ന് പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തത്
'കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ വന്ന് സംഗീതം ചെയ്യുമ്പോള്‍' എന്നാണ് ഫോട്ടോയ്‌ക്ക് ക്യാപ്ഷനായി അമിതാഭ് ബച്ചന്‍ കുറിച്ചത്. ഇരുവരും ഗാനം ആലപിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുന്ന അഭിഷേകിനെയും ഐശ്വര്യയേയും ബച്ചന്‍ പങ്കുവെച്ച മറ്റൊരു ട്വീറ്റിലെ ഫോട്ടോയില്‍ കാണാം.
അമിതാഭ് ബച്ചന്‍റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ ഖുലാബോ സിതാബോയാണ്. വൃദ്ധന്‍റെ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തിലെത്തിയത്. ആയുഷ്‌മാന്‍ ഖുറാനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. 2021ല്‍ നിരവധി സിനിമകള്‍ ബച്ചന്‍റെതായി പ്രേക്ഷകരിലേക്ക് എത്തും. പല സിനിമകളുടെയും അവസാന ഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്.