വാരിക്കുഴിയിലെ കൊലപാതകം, ഹണി ബീ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. നിവിന്‍ പോളിയും റഹ്മാനും ജയസൂര്യയും ചേർന്നാണ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തത്. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
അമിത് ചക്കാലക്കലിന്‍റെ 'യുവം' ഫെബ്രുവരിയിൽ; ട്രെയിലർ റിലീസ് ചെയ്‌തു - amit chakkalakkal yuvam trailer news
ഈ വർഷം ഫെബ്രുവരി 12 ന് തിയേറ്ററുകളിൽ യുവം പ്രദർശനത്തിനെത്തും. നിവിന്‍ പോളിയും റഹ്മാനും ജയസൂര്യയും ചേർന്നാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടത്
അമിത് ചക്കാലക്കലിന്‍റെ യുവം ഫെബ്രുവരിയിൽ
ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന യുവത്തിന്‍റെ എഡിറ്റർ ജോണ്‍ കുട്ടിയാണ്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണി മക്കോറ നിർമിക്കുന്ന ചിത്രം ഈ വർഷം ഫെബ്രുവരി 12 ന് തിയേറ്ററുകളിൽ റിലീസിനെത്തും.