നെറ്റ്‌ഫ്ലിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമാക്കിയതിന് പിന്നാലെ വന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. 30 ദിവസത്തേക്ക് സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചത്. ഇതുവഴി സിനിമകളും ടിവി സീരീസുകളും വെബ് സീരീസുകളും ഉൾപ്പെടെയുള്ളവ ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കും. രണ്ടു് ദിവസത്തേക്ക് മാത്രമെന്തിന്? ഇന്ന് മുതൽ 30 ദിവസത്തേക്ക് നിങ്ങളുടെ ഫ്രീ ട്രയൽ ആരംഭിക്കൂവെന്ന് ആമസോൺ പ്രെം വീഡിയോ ട്വിറ്ററിലൂടെ അറിയിച്ചു.
വൻ ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ - നെറ്റ്‌ഫ്ലിക്‌സിൽ രണ്ടെങ്കിൽ ആമസോണിൽ 30 വാർത്ത
ഇന്ന് മുതൽ 30 ദിവസത്തേക്ക് നിങ്ങളുടെ ഫ്രീ ട്രയൽ ആരംഭിക്കൂവെന്ന് കുറിച്ചുകൊണ്ടാണ് ആമസോൺ പ്രൈം വീഡിയോ ട്വിറ്ററിലൂടെ വൻ ഓഫർ പ്രഖ്യാപിച്ചത്
നേരത്തെ, ഈ മാസം അഞ്ച്, ആറ് തിയതികളിൽ നെറ്റ്‌ഫ്ലിക്‌സും സൗജന്യ സേവനം നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച അഞ്ചിന് അർധരാത്രി മുതൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും സീരീസുകളും അവാർഡ് ഡോക്യുമെന്‍ററികളും റിയാലിറ്റി ഷോകളും സൗജന്യ ഓഫറിലൂടെ നെറ്റ്‌ഫ്ലിക്‌സിൽ കാണാനായിരുന്നു അവസരം നൽകിയത്. ഇതിന് പിന്നാലെയാണ്, നെറ്റ്‌ഫ്ലിക്‌സ് പോലെ പ്രമുഖമായ ആമസോണ്‍ പ്രൈം വീഡിയോയും വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം, കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന്, സിനിമകളും സീരീസുകളും കാണാൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് നിരവധി ഉപഭോക്താക്കളാണ് എത്തിയത്. കൂടാതെ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളും മറ്റ് ഭാഷാ ചിത്രങ്ങളും ഒടിടി വഴി നേരിട്ട് റിലീസ് ചെയ്‌തിട്ടുണ്ട്.