കേരളം

kerala

ETV Bharat / sitara

ക്രിസ് പ്രാറ്റിന്‍റെ 'ദി ടുമാറോ വാറി'ന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം - ക്രിസ് പ്രാറ്റ് ദി ടുമാറോ വാര്‍ ട്രെയിലര്‍

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ ക്രിസ് പ്രാറ്റാണ് നായകന്‍. സിനിമ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും

Amazon drops trailer of Chris Pratt starrer Tomorrow War  ക്രിസ് പ്രാറ്റിന്‍റെ 'ദി ടുമാറോ വാറി'ന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം  Chris Pratt starrer Tomorrow War  Chris Pratt Tomorrow War  trailer of Chris Pratt starrer Tomorrow War  ആമസോണ്‍ പ്രൈം  ക്രിസ് പ്രാറ്റ് ദി ടുമാറോ വാര്‍ ട്രെയിലര്‍  ദി ടുമാറോ വാര്‍ ട്രെയിലര്‍
ക്രിസ് പ്രാറ്റിന്‍റെ 'ദി ടുമാറോ വാറി'ന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

By

Published : Apr 29, 2021, 5:59 PM IST

ഏറ്റവും പുതിയ ഹോളിവുഡ് സിനിമ ദി ടുമാറോ വാറിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ ക്രിസ് പ്രാറ്റാണ് നായകന്‍. ഡാന്‍ ഫോറസ്റ്റര്‍ എന്നാണ് ക്രിസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിലുള്ള യുദ്ധവും ഇരുവരുടെയും അതിജീവനവുമാണ് സിനിമയുടെ പ്രമേയം. സിനിമ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. സാച്ച് ഡീനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ് മാക്കെയാണ് സിനിമയുടെ സംവിധായകന്‍.

എഡ്വിന്‍, സാം റിച്ചാര്‍ഡ്‌സണ്‍, ബെറ്റി ഗില്‍പിന്‍, ജാസ്‌മിന്‍ മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 200 മില്യണ്‍ ഡോളറിനാണ് വിതരണാവകാശം നിര്‍മാതാക്കളായ സ്കൈ ഡാന്‍സില്‍ നിന്നും ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. ക്രിസ് മാക്കെ ആദ്യമായാണ് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ സംവിധാനം ചെയ്യുന്നത്. 2017 ൽ ദി ലെഗോ ബാറ്റ്മാൻ മൂവി എന്ന ചിത്രത്തിലൂടെയാണ് മാക്കെ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ABOUT THE AUTHOR

...view details