ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമായ ആമസോണ്‍ പ്രശസ്‌ത ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ മെട്രോ ഗോള്‍ഡ്‌വിന്‍ മേയറിനെ സ്വന്തമാക്കി. 845 കോടി ഡോളറിനാണ് കരാര്‍. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗില്‍ കൂടുതല്‍ കരുത്തരാകുകയാണ് ഇതിലൂടെ ആമസോണ്‍ ലക്ഷ്യം വെക്കുന്നത്. 2017ല്‍ ഗ്ലോസര്‍ ഹോള്‍ഫുഡ് 1400 കോടി ഡോളറിന് ഏറ്റെടുത്തശേഷം ആമസോണ്‍ നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്. ജെയിംസ് ബോണ്ട്, ലീഗലി ബ്ലോണ്ട്, ഷാര്‍ക് ടാംഗ് തുടങ്ങിയവയുടെ നിര്‍മാതാക്കളായ എംജിഎം സ്റ്റുഡിയോയെ വാങ്ങിയതോടെ റോക്കി, റോബോകോപ്, പിങ്ക് പാന്തര്‍ എന്നിവയുടെ അവകാശവും ആമസോണിന് ലഭിക്കും. ആമസോണ്‍ പ്രൈമില്‍ 20 കോടി പ്രൈം മെമ്പര്‍ഷിപ്പാണുള്ളത്. പ്രൈം വീഡിയോയ്‌ക്ക് പുറമെ ഐഎംഡിബി ടിവിയിലൂടെ സൗജന്യമായും ആമസോണ്‍ വീഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതില്‍ വരുന്ന പരസ്യങ്ങളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം.
എംജിഎം സ്റ്റുഡിയോസിനെ സ്വന്തമാക്കി ആമസോണ്‍ - MGM Studio news
845 കോടി ഡോളറിനാണ് എംജിഎമ്മിനെ ആമസോണ്‍ സ്വന്തമാക്കിയത്. ലോക പ്രശസ്തമായ കാര്‍ട്ടൂണ്‍ പ്രോഗ്രാമായ ടോം ആന്‍ഡ് ജെറി പരമ്പര എംജിഎമ്മിന്റേതാണ്. 4000 സിനിമകളും 17000 ടെലിവിഷന്‍ ഷോകളുമാണ് എംജിഎമ്മിനുള്ളത്.
ലോക പ്രശസ്തമായ കാര്‍ട്ടൂണ്‍ പ്രോഗ്രാമായ ടോം ആന്‍ഡ് ജെറി പരമ്പര എംജിഎമ്മിന്റേതാണ്. 4000 സിനിമകളും 17000 ടെലിവിഷന്‍ ഷോകളുമാണ് എംജിഎമ്മിനുള്ളത്. 1924ല്‍ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു എംജിഎമ്മിന്‍റെ തുടക്കം. പിന്നീട് ഗോള്‍ഡ് വിന് പിക്ചേഴ്സ്, ലൂയിസ് ബി മേയര്‍ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോള്‍ഡ് വിന് മേയര്‍ അഥവാ എംജിഎം എന്നായി മാറിയത്. ഏറെ ജനപ്രിയമായ ഷാര്‍ക് ടാങ്ക്, 12 ആംഗ്രി മെന്‍, റോക്കി, റേജിംഗ് ബുള്‍, ഹോബിറ്റ്, സൈലന്‍സ് ഓഫ് ലാംപ്സ്, ദി പിങ്ക് പാന്തര്‍ തുടങ്ങി സിനിമാ ക്ലാസിക്കുകളൊക്കെ എംജിഎമ്മിന്റേതാണ്. വൈക്കിങ്സ്, ഫാര്‍ഗോ തുടങ്ങിയ സീരിസുകളും എംജിഎം നിര്‍മിച്ചിട്ടുണ്ട്.
Also read: വിവരസാങ്കേതിക വിദ്യ ചട്ടം; റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കണമെന്ന് കേന്ദ്രം