തെന്നിന്ത്യന്‍ യുവനടി അമല പോള്‍ വീണ്ടും വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍. ഭവ്നിന്ദര്‍ സിങിനൊപ്പം നവവധുവിന്‍റെ വേഷത്തിലുള്ള അമലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ചക്ക് കാരണമായത്. 'ത്രോബാക്ക്' എന്നാണ് ഭവ്‌നിന്ദര്‍ ഫോട്ടോക്കൊപ്പം കുറിച്ചത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകള്‍. ഭവ്നിന്ദര്‍ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് ഇവർക്ക് വിവാഹാശംസകള്‍ നേര്‍ന്നത്. പരമ്പരാഗത രാജസ്ഥാനി വേഷമായിരുന്നു വധൂവരന്മാര്‍ല ധരിച്ചിരുന്നത്. മുമ്പും ഇരുവരും ഒത്തുള്ള ചിത്രങ്ങള്‍ ഭവ്നിന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ നല്ല സുഹൃത്തുക്കളായിരുന്നു.
അമല പോള്‍ വീണ്ടും വിവാഹിതയായി...? - തെന്നിന്ത്യന്‍ യുവനടി അമല പോള്‍
ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍. ഭവ്നിന്ദര്‍ സിങിനൊപ്പം നവവധുവിന്‍റെ വേഷത്തിലുള്ള അമലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
തന്‍റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ടെന്നും സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അമല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും അമല തുറന്ന് പറഞ്ഞിരുന്നു. അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു.