കേരളം

kerala

ETV Bharat / sitara

ഇഷ്ടമുള്ളിടത്തോളം ചിരിക്കൂ... ബോള്‍ഡ് ലുക്കില്‍ വീണ്ടും അമലപോള്‍ - അമലപോള്‍ വാര്‍ത്തകള്‍

ഡെനീം മിനി സ്കേര്‍ട്ടും പച്ച നിറത്തിലുള്ള സില്‍ക്ക് ക്രോപ് ടോപ്പും അണിഞ്ഞുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഓരോ ഫോട്ടോയ്‌ക്കും മനോഹരമയ ക്യാപ്ഷനുകളും നടി നല്‍കിയിട്ടുണ്ട്

Amala Paul shares her happy go lucky moments  ബോള്‍ഡ് ലുക്കില്‍ വീണ്ടും അമലപോള്‍  Amala Paul shares her new photos  Amala Paul news  Amala Paul movies  Amala Paul photos  അമലപോള്‍ വാര്‍ത്തകള്‍  അമലപോള്‍ സിനിമകള്‍
ഇഷ്ടമുള്ളിടത്തോളം ചിരിക്കൂ... ബോള്‍ഡ് ലുക്കില്‍ വീണ്ടും അമലപോള്‍

By

Published : Nov 22, 2020, 10:25 PM IST

വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി പാറിപറന്ന് ജീവിതം ആസ്വദിക്കുന്ന സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റിയാണ് നടി അമല പോള്‍. നടിയുടെ വസ്ത്രധാരണത്തെ കുറിച്ചും താരത്തിന്‍റെ കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം നിത്യേന വിമര്‍ശനങ്ങളും ചര്‍ച്ചകളുമുണ്ടാകാറുണ്ട്. എന്നാല്‍ അമല അതില്‍ ഒന്നും ശ്രദ്ധചെലുത്താറെയില്ല... താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ആരാധകര്‍ക്ക് മുമ്പിലും ജീവിക്കാനാണ് അമല ആഗ്രഹിക്കുന്നത്. വസ്ത്രധാരണമാണ് കൂടുതലായും നടിക്ക് നേരെ സൈബര്‍ ബുള്ളിയിങ് ഉണ്ടാകാനുള്ള പ്രധാന കാരണമായി വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശകരുടെയെല്ലാം വായടിപ്പിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്. ഡെനീം മിനി സ്കേര്‍ട്ടും പച്ച നിറത്തിലുള്ള സില്‍ക്ക് ക്രോപ് ടോപ്പുമാണ് അമല അണിഞ്ഞിരിക്കുന്നത്. ഓരോ ഫോട്ടോയ്‌ക്കും മനോഹരമയ ക്യാപ്ഷനുകളും നടി നല്‍കിയിട്ടുണ്ട്. 'കുറച്ചോ... ഒരുപാടോ.. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര ചിരിക്കൂ... ആരാണ് നിങ്ങളെ വിധിക്കുക...?' എന്നാണ് ഒരു ഫോട്ടോയ്‌ക്ക് അമല നല്‍കിയ ക്യാപ്ഷന്‍.

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്‌ത സംഭവം വലിയ മാധ്യമ ശ്രദ്ധനേടിയിരുന്നു. ശേഷം അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍ സിങ്ങിനെ ഹൈക്കോടതി വിലക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാർ അടുത്ത വാദം ഡിസംബർ 22 ലേക്ക് മാറ്റിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ഭവ്നിന്ദര്‍ സിങ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്‍റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി​ദ്ധരിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്‌തു.

മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത നീലത്താമരയായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്‌തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈനയാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്‌തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

ABOUT THE AUTHOR

...view details